കിളിമാനൂർ: വേനൽ കടുത്തതോടെ പാകമാകാത്ത മാങ്ങകൾ കൊഴിയുന്നു. ഏറെ പ്രതീക്ഷയോടെ നട്ടുവളർത്തിയ നല്ലയിനം മാങ്ങകൾ ഇന്ന് മൂപ്പെത്താതെ കൊഴിഞ്ഞുവീഴുകയാണ്. നല്ല വില ലഭ്യമാകുന്ന, കർപ്പൂരം,കിളിച്ചുണ്ടൻ,താളി മാങ്ങകൾ വാടി നിലത്തുകിടക്കുന്ന കാഴ്ചയാണ് പലയിടത്തും. ഇത് മാമ്പഴകർഷകരുടെ പ്രതീക്ഷയ്ക്ക് വലിയ മങ്ങലേല്പിക്കുന്നുണ്ട്. ഇങ്ങനെ വാടി വീഴുന്നവ അച്ചാറിന്പോലും എടുക്കാൻ പറ്റില്ല. ഈ സീസണിൽ മാവ് പൂത്തുതുടങ്ങിയതോടെ വലിയ പ്രതീക്ഷയിലായിരുന്നു.മാവിന്റെ പരിപാലനത്തിയി ആയിരക്കണക്കിന് രൂപയാണ്കർഷകർ ചെലവാക്കിയത്. കണ്ണിമാങ്ങകൾ കണ്ട് അടങ്കലെടുത്ത വ്യാപാരികളും ഇപ്പോൾ പ്രതിസന്ധിയിലാണ്. കിട്ടുമെന്ന് പ്രതീക്ഷിച്ച മാങ്ങയുടെ നല്ലൊരു ശതമാനവും താഴെവീണു. ഇതോടെ പലരും പച്ചമാങ്ങയായിത്തന്നെ പറിച്ചെടുക്കുകയാണ്.
വില്ലനായി പ്രാണികൾ
തുള്ളൻ(മങ്കോ ഹോപ്പർ),ഷൂട്ട്മിഡ്ജ്,പഴ ഈച്ച(ഫ്രൂട്ട് ഫ്ളൈ) എന്നിവയാണ് മാവ് കൃഷിയിലെ വില്ലന്മാർ.
തുള്ളൻ(മങ്കോ ഹോപ്പർ)
മാവ് പൂക്കുന്ന സമയത്താണ് ഹോപ്പറുകൾ ഏറെ പ്രവർത്തനക്ഷമമാകുന്നത്. ചെറുപ്രാണികളായ ഇവ തണ്ടിലും പൂങ്കലകളിലും മുട്ടിയടും. മുട്ട വിരിയുന്ന നിംഫുകൾ പൂങ്കുലയും ഇളം തണ്ടുകളുടെ നീരും ഊറ്റിക്കുടിക്കും. പിന്നീട് പൂങ്കുലകളിൽ കായ് പിടിത്തും ഉണ്ടാവില്ല.
ഷൂട്ട്മിഡ്ജ്
ഷൂട്ട് മിഡ്ജ് ഇനത്തിൽപ്പെട്ട കീടങ്ങളുടെ പ്രധാന ലക്ഷ്യം മാവിന്റെ കൂമ്പുകളാണ്. ഇളംകൂമ്പും പൂങ്കുലയുമെല്ലാം തുളച്ച് ഉള്ളിലെ മജ്ജ കാർന്നു തിന്നും. ഒരുതരം ഈച്ചയുടെ മുട്ടവിരിയുന്നതാണ് ഈ കീടങ്ങൾ.
പഴ ഈച്ച(ഫ്രൂട്ട് ഫ്ളൈ)
ഇവ മാങ്ങയുടെ തൊലി തുളച്ച് ഉള്ളിൽ മുട്ടയിടും. മാങ്ങ പാകമാകുന്ന സമയത്താണ് ഇവ മുട്ടയിടുന്നത്. മുട്ടവിരിയുന്നതോടെ മാങ്ങയുടെ കാമ്പ് തിന്ന് ജീവിക്കും. ഇവയുടെ സമാധിദശ മണ്ണിലായതിനാൽ ഇവ ആക്രമിക്കുന്ന മാങ്ങകൾ അടർന്ന് താഴെവീഴും.
തുളസിക്കെണികൾ കെട്ടിത്തൂക്കുന്നത് പഴ ഈച്ചയെ തടയാൻ സഹായിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |