SignIn
Kerala Kaumudi Online
Friday, 23 October 2026 2.35 AM IST

ഗാന്ധി ക്വിസും അനുസ്മരണവും

general

ബാലരാമപുരം : മുക്കംപാലമൂട് മഹാത്മാ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗാന്ധി മിത്രം മണ്ഡലത്തിന്റെയും സ്‌കൂൾ ഗാന്ധി ദർശൻ സമിതിയുടെയും നേതൃത്വത്തിൽ ഗാന്ധിജി രക്തസാക്ഷിത്വ അനുസ്മരണദിനത്തിൽ മാർത്താണ്ഡേശ്വരം എസ്.ജി.എൻ.എം എൽ.പി സ്‌കൂളിൽ സംഘടിപ്പിച്ച ഗാന്ധി ക്വിസ് മത്സരത്തിൽ വിജയികളായ കുട്ടികളെ അനുമോദിച്ചു. ഗാന്ധി മിത്ര മണ്ഡലം രക്ഷാധികാരി ഫാ.ഷാജ് കുമാർ ഉദ്ഘാടനം ചെയ്തു.പ്രഥമാദ്ധ്യാപിക ഷൈനി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. സമ്മാനങ്ങൾ വിതരണം ചെയ്തു.ഗാന്ധി മിത്ര മണ്ഡലം യൂണിറ്റ് ചെയർമാൻ സജു കുഴിവിള, ഭാരവാഹികളായ ഷാജി എം കെ ,ലെനിൻ ലോറൻസ് ഗാന്ധിദർശൻ സമിതി പ്രതിനിധികളായ അദ്ധ്യാപകരും സ്‌കൂൾ മാനേജർ സദാശിവൻ തുടങ്ങിയവർ ഗാന്ധി അനുസ്മരണത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL