SignIn
Kerala Kaumudi Online
Friday, 23 October 2026 2.35 AM IST

ഹരിത അയൽക്കൂട്ടം പ്രഖ്യാപനം

1

നെയ്യാറ്റിൻകര: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ 2-ാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി നെയ്യാറ്റിൻകര നഗരസഭയിലെ 44 വാർഡുകളിലായി 750 അയൽക്കൂട്ടങ്ങൾ ഹരിത അയൽക്കൂട്ടങ്ങളായി നഗരസഭ ചെയർമാൻ പി.കെ.രാജമോഹനൻ പ്രഖ്യാപിച്ചു, അയൽക്കൂട്ട അംഗങ്ങളുടെ നേതൃത്വത്തിൽ സ്വന്തം കുടുംബത്തിലും സമൂഹത്തിലും വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉറപ്പാക്കുകയും പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനും വേണ്ട നടപടികളുമായാണ് ഹരിതഅയൽക്കൂട്ടം പ്രഖ്യാപനം നടത്തിയത്. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്ക്‌ളിൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭ സ്ഥിരം സമിതി അംഗങ്ങളായ എൻ.കെ.അനിതകുമാരി,ഡോ.എം.എ സാദത്ത്,കൗൺസിലർമാരായ പ്രസന്നകുമാർ,ഐശ്വര്യ,സുമ,ഗീത,മരങ്ങാലി ബിനു,അമ്മിണിക്കുട്ടി,സി.ഡി.എസ് ചെയർപേഴ്സൺമാരായ അനിലകുമാരി,സ്റ്റെല്ല തുടങ്ങിയവർ പങ്കെടുത്തു. കൃഷ്ണൻ കോവിൽ ജംഗ്ഷൻ,മൂന്നുകല്ലിൻമൂട്,അമരവിള എന്നീ ജംഗ്ഷനുകൾ ഹരിത ജംഗ്ഷനുകളായും പ്രഖ്യാപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, POOVAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL