
കാട്ടാക്കട: കെ.എസ്.ആർ.ടി.സിയിൽ മുടങ്ങിക്കിടക്കുന്ന പെൻഷൻ പരിഷ്കരണം അടിയന്തരമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് പെൻഷണേഴ്സ് ഓർഗനൈസേഷൻ ജില്ലാ സമ്മേളനം.നെയ്യാറ്റിൻകര സ്വദേശാഭിമാനി നഗറിൽ മുനിസിപ്പൽ ചെയർമാൻ പി.കെ.രാജ് മോഹൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ജി.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് പി.മുരളീധരൻപിള്ള മുഖ്യ പ്രഭാഷണം നടത്തി.കെ.രവീന്ദ്രൻ,വൈസ് പ്രസിഡന്റ് ടി.വി.ബാബുരാജ്,സംസ്ഥാന ജനറൽ സെക്രട്ടറി പി.എ.മുഹമ്മദ് അഷ്റഫ്,എ.കെ.ശ്രീകുമാർ,എ.രാജശേഖരൻനായർ,വി.പി.ഷൺമുഖനാശാരി, എസ്.ബാലകൃഷ്ണൻ, വഞ്ചിയൂർ ഗോപാലകൃഷ്ണൻ നായർ,എം.നടരാജനാചാരി,കെ.സതീശൻ,എ.മസ്താൻ ഖാൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |