നെടുമങ്ങാട്: സ്വത്ത് തർക്കത്തെ തുടർന്ന് 93 വയസുള്ള അമ്മൂമ്മയെ വീട്ടിൽ അതിക്രമിച്ചു കയറി മർദ്ദിച്ച ചെറുമക്കൾക്ക് നെടുമങ്ങാട് ജുഡീഷ്യൽ ഒന്നാം മജിസ്ട്രേട്ട് 6 മാസം തടവും 10000 രൂപ പിഴയും വിധിച്ചു. വിതുര കെ.പി.എസ്.എം ജംഗ്ഷനിൽ കരിപ്പാലിൽ വീട്ടിൽ ഷിബി മാത്യൂ (42),അനുജൻ ലിബി മാത്യൂ (39) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഇവരുടെ പിതാവ് പരേതനായ മാത്യൂവിന്റെ അമ്മ ശോശാമ്മയെ ഓഹരി ആവശ്യപ്പെട്ട് വീട്ടിൽക്കയറി ആക്രമിച്ച കേസിലാണ് വിധി. പ്രോസിക്യൂഷനുവേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടർ എസ്. നവജോത് കോടതിയിൽ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |