SignIn
Kerala Kaumudi Online
Friday, 23 October 2026 2.37 AM IST

വിതുര പട്ടൻകുളിച്ചപാറയിൽ പാലം വരും

വിതുര: പാലമെന്ന പട്ടൻകുളിച്ചപാറ നിവാസികളുടെ സ്വപ്നം പൂവണിയുന്നു. തടസങ്ങൾ നേരിട്ടിരുന്നെങ്കിലും പാലം നിർമ്മിക്കുന്നതിനായി 5,37,8078 കോടി രൂപയുടെ ടെൻഡർ അംഗീകരിച്ചു. പട്ടൻകുളിച്ചപാറയിൽ പുതിയപാലം നിർമ്മിക്കാൻ സർക്കാർ തീരുമാനിക്കുകയും ഫണ്ട് അനുവദിക്കുകയും ചെയ്തിട്ട് മൂന്ന് വർഷത്തോളമാകുന്നു. പ്രാരംഭപ്രവർത്തനങ്ങൾ നടത്തിയെങ്കിലും പിന്നീട് കടലാസിൽ ഒതുങ്ങുകയായിരുന്നു. വിതുര ആര്യനാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പട്ടൻകുളിച്ചപാറ തോടിന് കുറുകെ പാലം നിർമ്മിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മഴക്കാലത്ത് തോട്ടിൽ വെള്ളമുയർന്നാൽ ഇതുവഴി സഞ്ചരിക്കുന്നവർ ഏറെ ബുദ്ധിമുട്ടും.അതിനാൽ കിലോമീറ്ററുകൾ അധികം സഞ്ചരിച്ചുവേണം നിശ്ചിതസ്ഥലങ്ങളിലെത്താൻ. പാലത്തിനായി ആദിവാസി സംഘടനകളടക്കം മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. പട്ടൻകുളിച്ചപാറയിൽ പാലം നിർമ്മിക്കേണ്ട ആവശ്യകത ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജി.സ്റ്റീഫൻ എം.എൽ.എ പ്രശ്നത്തിലിടപെട്ട് പാലം നിർമ്മിക്കുന്നതിനായി ഫണ്ട് അനുവദിക്കാൻ നടപടിയുമെടുത്തിരുന്നു. നേരത്തേ പട്ടൻകുളിച്ചപാറയിൽ പുതിയപാലം നിർമ്മിക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും യാഥാർത്ഥ്യമായില്ല.

പാലം വന്നാൽ

വിതുര ആര്യനാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം വിതുര പഞ്ചായത്തിലെ മേമലവാ‌ർഡിൽ അനുവദിച്ച ശ്മശാനത്തോട് ചേർന്നാണ് നിർമ്മിക്കാൻ തീരുമാനിച്ചത്. ആദിവാസിമേഖലകൾ ഉൾപ്പെടുന്ന പന്നിക്കുഴി,പട്ടൻകുളിച്ചപാറ,മീനാങ്കൽ പ്രദേശവാസികളുടെ യാത്രാസൗകര്യം കണക്കിലെടുത്താണ് പുതിയപാലം നിർമ്മിക്കാൻ തീരുമാനിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലും പാലം മുഖ്യവിഷയമായി ഉയർന്നുവന്നിരുന്നു. പുതിയപാലം നിർമ്മിക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി ആഘാതപഠനമുൾപ്പെടെ നടത്തിക്കഴിഞ്ഞു. പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ വിനോദ്കുമാറിന്റെ നേതൃത്വത്തിലാണ് പ്രാരംഭപ്രവർത്തനങ്ങൾ നടന്നത്. പാലത്തിനായി ഭൂമി വിട്ടുനൽകുന്നവർക്ക് അർഹമായ തുക ലഭ്യമാക്കാനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ഏറെ ഗുണകരമാകും

പാലം വരുന്നതോടെ തമിഴ്നാട്,വിഴിഞ്ഞം തുറമുഖം എന്നിവിടങ്ങളിൽ നിന്ന് പൊൻമുടി,ഐസർ ഭാഗങ്ങളിലേക്കുള്ള ദൂരത്തിൽ കുറവുവരും.പാലം നിർമ്മാണത്തിന്റെ ഭാഗമായി ജി.സ്റ്റീഫൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നേരത്തെ ഹിയറിംഗ് നടത്തിയിരുന്നു. വിതുര പഞ്ചായത്ത് പ്രതിനിധികളും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. രണ്ട് വർഷത്തിനകം നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കാനായിരുന്നു ആദ്യംതീരുമാനിച്ചിരുന്നത്. ടെൻഡർ നടപടികൾ പൂർത്തിയായതോടെ നിർമ്മാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന്

ജി.സ്റ്റീഫൻ എം.എൽ.എ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL