
കടയ്ക്കാവൂർ: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി അഞ്ചുതെങ്ങ് പഞ്ചായത്തിൽ പ്രവൃത്തിക്കുന്ന ബി.എഡ് കോളേജിനെ ഹരിത ക്യാമ്പസായും ഹയർസെക്കൻഡറി സ്കൂളുകൾ,വിവിധ സ്ഥാപനങ്ങൾ, 24 അങ്കണവാടികൾ,196 കുടുംബശ്രീ അയൽകൂട്ടങ്ങൾ എന്നിവയെ ഹരിത സ്ഥാപനങ്ങളായും പ്രഖ്യാപിച്ചു. സ്ഥാപനങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ഹരിതസമൃദ്ധി പ്രഖ്യാപനവും നവകേരളം കർമ്മപദ്ധതി സംസ്ഥാന കോഓർഡിനേറ്റർ ഡോ.ടി.എൻ.സീമ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം ആർ.സുഭാഷ്,ബ്ലോക്ക് മെമ്പർ ജയാ ശ്രീരാമൻ,പഞ്ചായത്ത് മെമ്പർ സോഫിയ ജ്ഞാനദാസ്,പഞ്ചായത്ത് സെക്രട്ടറി പി.രാജീവ്,എസ്.എൻ ട്രെയിനിംഗ് കോളേജ് ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം അജി.എസ്.ആർ.എം,കുടുംബശ്രീ ചെയർപേഴ്സൺ ശ്യാമപ്രകാശ്,പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫ്ളോറൻസ് ജോൺസൺ,എസ്.എൻ.ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.ഷീബ.പി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |