
വർക്കല: വർഗീയ ഫാസിസ്റ്റ് വാഴ്ചയ്ക്കെതിരെ വിശാലമായ ജനാധിപത്യഐക്യം കെട്ടിപ്പടുക്കാൻ ഇടതുപക്ഷശക്തികൾ മുൻകൈയെടുക്കണമെന്ന് എം.എൽ.പി.ഐ (റെഡ് ഫ്ലാഗ്) സംസ്ഥാന സെക്രട്ടറി പി.സി.ഉണ്ണിച്ചെക്കൻ.അടിയന്തരാവസ്ഥ കാലത്ത് ശാസ്തമംഗലത്തെ കോൺസൻട്രേഷൻ ക്യാമ്പിൽ പൊലീസ് പീഡനമേറ്റ് രക്തസാക്ഷിയായ വർക്കല വിജയന്റെ 49-ാമത് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പുന്നമൂട് ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു.കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്,വർക്കല വിജയന്റെ സഹോദരൻ രവി,റെഡ് ഫ്ലാഗ് സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി.കെ.വേണുഗോപാലൻ,എം.കെ.ദിലീപ്,സുരേഷ് ശർമ്മ,ജയപ്രകാശ്,കെ.ഐ.ജോസഫ്,അഡ്വ.ശശീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |