SignIn
Kerala Kaumudi Online
Friday, 23 October 2026 10.06 AM IST

ഫ്ലോർ മില്ലുകൾ ഓർമ്മയാകുമ്പോൾ

കല്ലറ: വീട്ടമ്മമാർ വീട്ടാവശ്യത്തിനുള്ള ഭക്ഷ്യധാന്യങ്ങൾ ബ്രാൻഡ് ചെയ്ത് പായ്ക്കറ്റിലാക്കി വാങ്ങാൻ തുടങ്ങിയതോടെ ദുരിതത്തിലാകുന്നത് നാട്ടിൻപുറത്തെ പൊടിമില്ലുടമകളാണ്. നിരവധി മില്ലുകളാണ് നഷ്ടത്തിൽ ഇതിനകം പൂട്ടേണ്ടിവന്നത്. പുതുതായാരും മില്ലുകൾ തുടങ്ങുന്നതുമില്ല,ഉള്ളവരാരും ലൈസൻസ് പുതുക്കുന്നതുമില്ല. റേഷൻകടയിൽ നിന്ന് കിട്ടുന്ന പച്ചരിയും ഗോതമ്പും കഴുകി ഉണക്കിയാണ് പലരും ഫ്ലോർ മില്ലുകളിൽ കൊണ്ടുപോയി പൊടിച്ചെടുത്തിരുന്നത്.ഒപ്പം മല്ലി,മുളക്,മഞ്ഞൾ തുടങ്ങിയവയും പൊടിച്ചെടുത്ത് ഉപയോഗിച്ചിരുന്നു. റേഷൻകടകൾ വഴി പച്ചരി വിതരണം കുറയുകയും ഗോതമ്പ് ഒഴിവാക്കി പായ്ക്കറ്റ് ആട്ട വിതരണവും തുടങ്ങിയതോടെ ഫ്ലോർ മില്ലുകളെ ജനങ്ങൾ ആശ്രയിക്കാതെയായി.

പ്രതിദിനം നൂറു രൂപ പോലും കിട്ടുന്നില്ല

നൂറുരൂപ പോലും വരുമാനമില്ലാത്ത അവസ്ഥ വന്നതോടെയാണ് നാട്ടുംപുറങ്ങളിലെ പലമില്ലുകളും അടച്ചുപൂട്ടിയത്.വൈദ്യുതി ചാർജ് വർദ്ധനവ്, കെട്ടിട വാടക,ലൈൻസ് ഫീസ്, തൊഴിൽ നികുതി എന്നിവയുടെ വർദ്ധനയും ഫ്ലോർമില്ലുകളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. വർഷങ്ങളായി പ്രവർത്തിച്ചിരുന്ന മില്ലുകൾക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്റെ ലൈസൻസ്, ലേബർ രജിസ്ട്രഷൻ, എഫ്.എഫ്.എസ്.ഐ.എ സർട്ടിഫിക്കറ്റ് എന്നിവയും ലൈസൻസ് പുതുക്കാൻ തദ്ദേശസ്ഥാപനങ്ങൾ ആവശ്യപ്പെടുന്നതും മില്ലുകൾ പൂട്ടാൻ കാരണമായി.

റേഷൻകടകളിലൂടെ പച്ചരിയുടെയും ഗോതമ്പിന്റെയും വിതരണം പുനഃസ്ഥാപിച്ചെങ്കിൽ മാത്രമേ ഫ്ലോർ മില്ലുകൾക്ക് ഇനിയുള്ള കാലം പിടിച്ചുനിൽക്കാൻ സാധിക്കൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL