
നാഗർകോവിൽ: വിദ്യാർത്ഥികൾക്ക് കഞ്ചാവ് വില്പന നടത്തുന്ന രണ്ട് യുവാക്കൾ പിടിയിൽ. നാഗർകോവിൽ, മേൽകൃഷ്ണൻ പുത്തൂർ സ്വദേശി വിഗ്നേഷ് കുമാർ (20),ചൂരൻക്കുടി സ്വദേശി നവീൻ (22) എന്നിവരാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവി സ്റ്റാലിന്റെ നിർദേശപ്രകാരം നാഗർകോവിൽ എ.എസ്.പി ലളിത്കുമാറിന്റെ നേതൃത്വത്തിലുള്ള എസ്.ഐ മഹേശ്വര രാജിന്റെ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. നാഗർകോവിൽ ടൗണിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്നതായി പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളുടെ കൈവശം നിന്ന് 300 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |