SignIn
Kerala Kaumudi Online
Friday, 23 October 2026 7.50 AM IST

സി.പി.എം നേതാവിന്റെ വീടാക്രമണം, 6 പേർ പിടിയിൽ

കിളിമാനൂർ: സി.പി.എം വെള്ളല്ലൂർ ലോക്കൽ കമ്മിറ്റിയംഗം രതീഷിന്റെ വീടുകയറി ആക്രമിച്ച സംഭവത്തിൽ 6 പേരെ നഗരൂർ പൊലീസ് അറസ്റ്റ് ചെയ്തു.കീഴ്പേരൂർ മേലേ വെള്ളാപ്പള്ളി വീട്ടിൽ ദിലീപ്(42),എസ്.എസ് ഭവനിൽ സജി(40),കീഴ്പേരൂർ,നെടുവിള വീട്ടിൽ പ്രശാന്ത് (37),നെടുവിള വീട്ടിൽ അരുൺ (34),കടയ്ക്കൽ,കുറ്റിക്കാട് രവീന്ദ്രവിലാസത്തിൽ ശ്യാംനാഥ് (45),വെള്ളല്ലൂർ,പ്ലാങ്കാല വീട്ടിൽ അഭിലാഷ് (47) എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.കീഴ്പേരൂർ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് യുവാക്കൾ തമ്മിലുള്ള തർക്കത്തിൽ രതീഷ് മദ്ധ്യസ്ഥശ്രമം നടത്തിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു പ്രതികളടങ്ങിയ സംഘം വീട്ടിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയത്. വീടിന്റെ ജനൽച്ചില്ലുകൾ എറിഞ്ഞ് തകർക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്തു. രതീഷിനെ വധിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL