പാറശാല: അമരവിള എൽ.എം.എസ് സ്കൂളിൽ രാത്രിയിൽ സെക്യൂരിറ്റി ജീവനക്കാരൻ ഓഫീസ് തുറന്ന് കയറാൻ ശ്രമിച്ചതായി നാട്ടുകാർ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളുമായി ബന്ധപ്പെട്ട് സ്കൂളിലെ ഓഫീസ് മുറിയിൽ സൂക്ഷിച്ചിരുന്ന ചോദ്യപേപ്പർ മോഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാത്രിയിൽ ഓഫീസ്മുറി തുറക്കാൻ ശ്രമിച്ചതെന്ന് സ്കൂളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളും നാട്ടുകാരും ആരോപിക്കുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പാറശാല പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രിൻസിപ്പൽ അവിടെ എത്തിയിരുന്നതായും സ്കൂളുമായി ബന്ധപ്പെട്ട ചില വിഷയങ്ങളാണ് സംഭവത്തിന് പിന്നിലെന്നും അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |