SignIn
Kerala Kaumudi Online
Friday, 23 October 2026 9.51 AM IST

ഗ്ലോക്കോമ  ദിനം ആചരിച്ചു 

glocoma

വർക്കല: ലോക ഗ്ലോക്കോമാ ദിനാചരണത്തിന്റെ ഭാഗമായി വർക്കല ഗവ. ജില്ലാ ആയുർവേദ ആശുപത്രിയിൽ

നേത്രരോഗ ചികിത്സാ ക്യാമ്പ് നടത്തി. ചീഫ് മെഡിക്കൽ ഓഫീസർ ഡോ.ഷർമദ് ഖാൻ ഉദ്ഘാടനം ചെയ്തു. സീനിയർ മെഡിക്കൽ ഓഫീസർ ഡോ.പ്രിൻസ് അലക്സ് അദ്ധ്യക്ഷത വഹിച്ചു. കണ്ണിനെ ബാധിക്കുന്ന വിവിധ രോഗങ്ങളും ചികിത്സകളും എന്ന വിഷയത്തിൽ ഡോ. സന്ദീപ്.എസ്. കുമാർ ക്ലാസെടുത്തു. 15 വരെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ നടക്കുന്ന നേത്ര പരിശോധനാ ക്യാമ്പിന് ഡോ.ഐശ്വര്യ.വി.നായർ,ഡോ.സന്ദീപ്.എസ്.കുമാർ എന്നിവർ നേതൃത്വം നൽകും. അത്യാധുനിക നോൺ കോൺടാക്ട് ടോണോമീറ്റർ,അപ്ലനേഷൻ ടോണോമീറ്റർ എന്നീ ഉപകരണങ്ങളുടെ സഹായത്തോടെയാണ് പരിശോധന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL