
ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ സാക്ഷരതാ മിഷൻ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സ്വയം തൊഴിൽ സെമിനാറിന്റെയും ബാങ്കിംഗ് സ്ഥാപനത്തിലെ ജോലി ഒഴിവിലേക്കുള്ള അഭിമുഖത്തിന്റെയും ഉദ്ഘാടനം നഗരസഭാ ചെയർ പേഴ്സൺ അഡ്വ.എസ് കുമാരി നിർവഹിച്ചു. മോഡൽ കരിയർ സെന്ററിന്റെയും ആറ്റിങ്ങൽ ടൗൺ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിന്റെയും ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ ജില്ലാ സാക്ഷരതാ മിഷൻ കോ-ഓർഡിനേറ്റർ ഡോ.പി.മുരുകദാസ് അദ്ധ്യക്ഷത വഹിച്ചു. ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ വിപിൻ ചന്ദ്രൻ, മോഡൽ കരിയൽ സെന്റർ പ്രതിനിധി ഷമീർ.സി.കെ എന്നിവർ ശില്പശാലയുടെ വിശദാംശം നൽകി. അദ്ധ്യാപകരായ മുഹമ്മദ് ഷാഫി.കെ.എസ്.സുജ,ജയറാണി,സെന്റർ കോ-ഓഡിനേറ്റർ മിനി രേഖ.ജി.ആർ എന്നിവർ സംസാരിച്ചു. തുടർന്ന് ട്രാവൻകൂർ ഏവിയേഷൻ ഡയറക്ടർ അനൂപ്. ഡ്രോൺ ടെക്നോളജിയെ പരിചയപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |