SignIn
Kerala Kaumudi Online
Friday, 23 October 2026 8.22 AM IST

തണൽ വീടിന്റെ താക്കോൽ ദാനം

ard

ആര്യനാട്: ആര്യനാട് ഈഞ്ചപ്പുരി വാർഡിലെ നിർദ്ധനരായ വി.മണി,ബി.ലീല എന്നിവർക്ക് എ.ഡി.എസിന്റെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകിയ തണൽ വീടിന്റെ താക്കോൽദാനവും വൈദ്യുതീകരണ പ്രഖ്യാപനവും എ.ഡി.എസ് ഓഫീസിന്റെ ഉദ്ഘാടനവും മന്ത്രി.ജി.ആർ.അനിൽ നിർവഹിച്ചു.ജി.സ്റ്റീഫൻ.എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ സമ്പൂർണ വൈദ്യുതീകരണ പ്രഖ്യാപനം നടത്തി.ജില്ലാ പഞ്ചായത്തംഗം എ.മിനി,സി.ഡി.എസ് ചെയർപേഴ്സൺ ജെ.ആർ.സുനിതകുമാരി,സി.ഡി.എസ് അംഗം അനുകുമാരി,കാട്ടാക്കട ഡിവൈ.എസ്.പി ഷിബു,വാർഡ് മെമ്പർ ഈഞ്ചപ്പുരി രാജേന്ദ്രൻ,കൃഷ്ണമൂർത്തി,ബാബു,അനിൽകുമാർ,അരുൺകുമാർ,ശാന്തകുമാർ,ഈഞ്ചപ്പുരി സന്തു,വിജയകുമാർ,ഷിജി കേശവൻ,എ.ഡി.എസ് ചെയർപേഴ്സൺ സൗമ്യ,സെക്രട്ടറി വിജയകുമാരി തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL