
നെടുമങ്ങാട് :അരുവിക്കര പഞ്ചായത്തിലെ മരുതിനകം, പ്ലാന്കോണം കരുമരക്കോട് റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച റോഡ് ഉപരോധം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ് ഉദ്ഘാടനം ചെയ്തു.മുസ്ലിം ലീഗ് അരുവിക്കര പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ബഷർദ്ദീൻ അഴീക്കോടിന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി അബ്ദുസമദ് മാസ്റ്റർ സ്വാഗതം പറഞ്ഞു.ജില്ലാ ട്രഷറർ മുഖ്യപ്രഭാഷണം നടത്തി. അരുവിക്കര നിയോജക മണ്ഡലം പ്രസിഡന്റ് എ.എ.അസീസ്,ജനറൽ സെക്രട്ടറി അരുവി സലാഹുദീൻ,എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് തൻസീർ അഴിക്കോട്,ഷാജഹാൻ മൗലവി, ഷജീർ മരുതിനകം,ജുനൈദ എന്നിവർ സംസാരിച്ചു.മുഹമ്മദ് റാസി നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |