SignIn
Kerala Kaumudi Online
Friday, 23 October 2026 9.53 AM IST

ട്രെയിൻ ക്രമീകരണം ഏർപ്പെടുത്തി

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല തിരക്ക് പരിഗണിച്ച് ട്രെയിൻ സർവീസുകൾക്ക് താത്കാലിക പുനഃക്രമീകരണം ഏർപ്പെടുത്തി.കൂടാതെ 13ന് പുലർച്ചെ 1.30ന് എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കും
തിരുവനന്തപുരത്തുനിന്ന് ഉച്ചയ്ക്ക് 2.15ന് എറണാകുളത്തേക്കും സ്പെഷ്യൽ ട്രെയിനും ഏർപ്പെടുത്തി.

കന്യാകുമാരിയിൽ നിന്ന് 13ന് രാവിലെ 10.10നുള്ള മംഗളൂരു എക്സ്‌പ്രസ് (16525)ഒരു മണിക്കൂർ വൈകി 11.10നും, ഉച്ചയ്ക്ക് 1.25ന് തിരുവനന്തപുരം നോർത്തിൽനിന്നുള്ള നാഗർകോവിൽ പാസഞ്ചർ (56310) 35മിനിറ്റ് വൈകി രണ്ടിനുമാകും പുറപ്പെടുക.


ട്രെയിനുകളുടെ അധിക സ്റ്റോപ്പുകൾ (ട്രെയിൻ, താത്കാലിക സ്റ്റോപ്പ് എന്നീ ക്രമത്തിൽ)


1.കന്യാകുമാരി-പുനലൂർ പാസഞ്ചർ-ചിറയിൻകീഴ്,കടയ്ക്കാവൂർ,ഇടവ,മയ്യനാട്

2.തിരുവനന്തപുരം-ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ്- ,കഴക്കൂട്ടം,കടയ്ക്കാവൂർ,ചിറയിൻകീഴ്

3.തിരുവനന്തപുരം-ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ്- കഴക്കൂട്ടം,ചിറയിൻകീഴ്,കടയ്ക്കാവൂർ

4.നാഗർകോവിൽ-മംഗളൂരു പരശുറാം എക്‌സ്‌പ്രസ് -ബാലരാമപുരം, തിരുവനന്തപുരം സൗത്ത്

5.മംഗളൂരു-തിരുവനന്തപുരം എക്‌സ്‌പ്രസ്-കടയ്ക്കാവൂർ

6.മധുര-പുനലൂർ എക്‌സ്‌പ്രസ്-പള്ളിയാടി,കുഴിത്തുറ,ബാലരാമപുരം, തിരുവനന്തപുരം സൗത്ത്

7.നാഗർകോവിൽ-മംഗളൂരു പരശുറാം എക്‌സ്‌പ്രസ്-ബാലരാമപുരം, തിരുവനന്തപുരം സൗത്ത്

8.കൊല്ലം-ചെന്നൈ എഗ്മൂർ എക്‌സ്‌പ്രസ് -തിരുവനന്തപുരം സൗത്ത്, ബാലരാമപുരം,ധനുവച്ചപുരം,പള്ളിയാടി

9.ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി എക്‌സ്‌പ്രസ്- തുറവൂർ, മാരാരിക്കുളം,പരവൂർ,കടയ്ക്കാവൂർ

10.സെക്കന്ദരാബാദ്-തിരുവനന്തപുരം എക്‌സ്‌പ്രസ് -ഇരിഞ്ഞാലക്കുട,ചാലക്കുടി,അങ്കമാലി,കാലടി,തൃപ്പൂണിത്തുറ, ഏറ്റുമാനൂർ, പരവൂർ,കടയ്ക്കാവൂർ,ചിറയിൻകീഴ്

11.മംഗളൂരുസെൻട്രൽ-കന്യാകുമാരി എക്‌സ്‌പ്രസ്-മയ്യനാട്,കടയ്ക്കാവൂർ

12.ഷൊർണൂർ-തിരുവനന്തപുരം വേണാട് എക്‌സ്‌പ്രസ്-മുരുക്കുംപുഴ

13.മംഗളൂരു-തിരുവനന്തപുരം ഏറനാട് എക്‌സ്‌പ്രസ്-മാരാരിക്കുളം

14.നാഗർകോവിൽ-കോട്ടയം എക്‌സ്‌പ്രസ്-നാഗർകോവിൽ ടൗൺ,വീരനല്ലൂർ, പള്ളിയാടി,കുഴിത്തുറവെസ്റ്റ്,ധനുവച്ചപുരം,അമരവിള,ബാലരാമപുരം

15.കന്യാകുമാരി-പുനലൂർ പാസഞ്ചർ-നാഗർകോവിൽടൗൺ,വീരനല്ലൂർ,പള്ളിയാടി.കുഴിത്തുറവെസ്റ്റ്,അമരവിള

16.ഗുരുവായൂർ-ചെന്നൈ എഗ്മൂർ എക്‌സ്‌പ്രസ്-തുറവൂർ,മാരാരിക്കുളം,അമ്പലപ്പുഴ,ഹരിപ്പാട്

17.മധുര-തിരുവനന്തപുരം എക്‌സ്‌പ്രസ്-പരവൂർ,കടയ്ക്കാവൂർ,ചിറയിൻകീഴ്,മുരുക്കുംപുഴ,പേട്ട

18.മംഗളൂരു-തിരുവനന്തപുരം എക്‌സ്‌പ്രസ്-തുറവൂർ,മാരാരിക്കുളം,പേട്ട

19.ചെന്നൈ-സെൻട്രൽ തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ്-പരവൂർ,കടയ്ക്കാവൂർ,ചിറയിൻകീഴ്,പേട്ട

20.തിരുവനന്തപുരം-മംഗളൂരു മലബാർ എക്‌സ്‌പ്രസ് -മയ്യനാട്

21.മംഗളൂരു-തിരുവനന്തപുരം മലബാർ എക്‌സ്‌പ്രസ്-മയ്യനാട്

22.മൈസൂർ-തിരുവനന്തപുരം നോർത്ത് എക്‌സ്‌പ്രസ്-തുറവൂർ,മാരാരിക്കുളം

23.ഷാലിമാർ-തിരുവനന്തപുരം എക്‌സ്‌പ്രസ്-മാരാരിക്കുളം,തുറവൂർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL