SignIn
Kerala Kaumudi Online
Friday, 23 October 2026 9.52 AM IST

പെട്രോൾ പമ്പിലെത്തിയ യുവാവിനും ബന്ധുവിനും മർദ്ദനം

arestone

ആര്യനാട്:വെള്ളനാട് കമ്പനിമുക്ക് ഇഡ്യൻ ഓയിൽ പമ്പിൽ പെട്രോൾ അടിക്കാൻ ബൈക്കിൽ എത്തിയ യുവാവിന് മൂന്നംഗസംഘം ക്രൂരമർദ്ദനം നടത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ.

വെളളനാട് ചാങ്ങ മനു ഭവനിൽ മനു(28),വെളളനാട് ചാങ്ങ രാഹുൽ ഭവനിൽ രാഹുൽ(25),വെളളനാട് പഴയവീട്ടുമൂഴി ശ്യാം നിവാസിൽ ശ്രീകുമാർ(24)എന്നിവരാണ് അറസ്റ്റിലായത്.

ഞായറാഴ്ച വൈകിട്ട് നാല് മണിയോടെ പമ്പിലെത്തിയ ഉറിയകോട് പെരുംകുളം പ്ലാവിളവീട്ടിൽ നിധിൻ(32)ബന്ധു ഗോകുലിനേയുമാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘമായ ക്രൂരമായി മർദ്ദിച്ചത്.നിധിൻെറ ബന്ധുവായ രാഹുലുമായി പ്രതികൾക്കുണ്ടായിരുന്ന മുൻവിരോധത്തെ തുടർന്നായിരുന്നു മർദ്ദനമെന്ന് എസ്.എച്ച്.ഒ വി.എസ്.അജീഷ് അറിയിച്ചു.സംഭവസ്ഥലത്തു നിന്നു രക്ഷപ്പെട്ട പ്രതികളെ ആര്യനാട് എസ്.എച്ച്.ഒ വി.എസ്. അജീഷ്,എസ്.ഐ.വേണു.സി.പി.ഒ മാരായ പ്രശാന്ത്, ഡാനി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL