
പാലോട് : പാങ്ങോട് ഭരതന്നൂരിൽ അനധികൃതമായി താമസിച്ച 2 ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ. ബംഗ്ലാദേശ് ജോയ്പു റാത്ത് സ്വദേശി ഫിറോജ് ഇസ്ലം (38), നിൽഫാമറി രാംപൂർ സ്വദേശി മൊജിനൂർ റഹ്മാൻ (31) എന്നിവരെയാണ് പാങ്ങോട് പൊലീസ് അറസ്റ്റു ചെയ്തത്. ഭരതന്നൂർ കാക്കാണിക്കര നാലുമുക്കിലുള്ള കശുവണ്ടി ഫാക്ടറിയിൽ ബംഗ്ലാദേശ് സ്വദേശികളായ രണ്ടു പേർ ജോലി ചെയ്യുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സി.ഐ ജിനേഷിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുകയായിരുന്നു.പശ്ചിമ ബംഗാൾ സ്വദേശികളെന്ന പേരിൽ വ്യാജ ആധാർ കാർഡ് നിർമ്മിച്ച് കൈവശം കരുതിയാണ് ഇരുവരും സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നത്.ഒരു വർഷമായി സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ജോലി ചെയ്തു വരികയായിരുന്നു ഇരുവരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |