പോത്തൻകോട്: പോത്തൻകോട് ജംഗ്ഷനു സമീപത്തെ ബാറിലുണ്ടായ സംഘർഷത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു. വാവറയമ്പലം ഗാന്ധിനഗർ കൈലാസം വീട്ടിൽ സജീവ്‌രാജ് (27), സുഹൃത്ത് ഷിജിൻ(26)എന്നിവർക്കാണ് വെട്ടേറ്റത്. അയിരൂർപാറ സ്വദേശികളായ വിഷ്ണു,ശ്യം എന്നിവർക്കെതിരെ പോത്തൻകോട് പൊലീസ് കേസെടുത്തു. ഞായറാഴ്ച രാത്രി 11 നാണ് സംഭവം. രാത്രി 8ഓടെ ബാറിലെത്തിയ സജീവും സുഹൃത്തുക്കളായ ഷിജിൻ,മഹേഷ് എന്നിവരും മദ്യപിക്കുന്നതിനിടെ തൊട്ടടുത്ത ടേബിളിലുണ്ടായിരുന്ന നാലംഗ സംഘവുമായി വാക്കുതർക്കവും കൈയേറ്റവുമുണ്ടായി. തുടർന്ന് വിഷ്ണു,ശ്യാമും മറ്റ് രണ്ട് സുഹൃത്തുക്കളും ചേർന്ന് കൈയിൽ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് സജീവിനെയും ഷിജിനെയും തലയിലും മുഖത്തും കൈയിലും വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദ്ദനത്തിൽ പരിക്കേറ്റ മഹേഷ് സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. സംഭവശേഷം ഒളിവിൽപ്പോയ പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |