SignIn
Kerala Kaumudi Online
Friday, 23 October 2026 9.54 AM IST

വെഞ്ഞാറമൂട് കൂട്ടക്കൊല: ലത്തീഫിനോട് വൈരാഗ്യം

തിരുവനന്തപുരം: പിതൃസഹോദരൻ ലത്തീഫിനെ കൊലപ്പെടുത്തിയത് സ്ഥിരമായുള്ള കുത്തുവാക്കുകളിൽ മനംനൊന്താണെന്ന് പ്രതി അഫാൻ പൊലീസിനോട് പറഞ്ഞു.തലയ്ക്കടിച്ച് കൊലപ്പെടുത്തുന്നതിന് തൊട്ടുമുമ്പ് ഞങ്ങളുടെ കുടുംബത്തെ നശിപ്പിച്ചത് നിങ്ങളാണെന്ന് അഫാൻ ലത്തീഫിനോട് പറഞ്ഞിരുന്നു. സോഫയിലിരുന്ന ലത്തീഫിന്റെ എതിർവശത്ത് വന്നിരുന്ന അഫാൻ പെട്ടെന്ന് ബാ​ഗിൽ നിന്ന് ചുറ്റികയെടുത്ത് തലയ്ക്കടിച്ചു. ബഹളം കേട്ട് എത്തിയ ലത്തീഫിന്റെ ഭാര്യ സജിതാ ബീവി നിലവിളിച്ചുകൊണ്ട് അടുക്കളഭാ​ഗത്തേയ്ക്ക് ഓടി.പുറകെ ഓടിയ അഫാൻ സജിതാ ബീവിയേയും അടിച്ചുവീഴ്ത്തി. ഈ സമയം ലത്തീഫിന്റെ മൊബൈലിലേക്ക് ഒരു കാൾ വന്നതോടെ അഫാൻ ആ ഫോണും കൈക്കലാക്കി. സംഭവശേഷം പുറത്തേയ്ക്ക് ഇറങ്ങിയ അഫാൻ ലത്തീഫിന്റെ ഫോൺ സമീപത്തെ കുഴിയിലേക്ക് വലിച്ചെറിഞ്ഞു. ചൊവ്വാഴ്ച ലത്തീഫിന്റെ വീട്ടിൽ അഫാനെ തെളിവെടുപ്പിനായി കൊണ്ടുവരുമ്പോൾ ഈ ഫോണിനായും തെരച്ചിൽ നടത്തും. അഫാൻ ഫോൺ വലിച്ചെറിഞ്ഞ സ്ഥലം പൊലീസിന് പറഞ്ഞുകൊടുത്തിട്ടുണ്ട്. സജീതാ ബീവിയോട് വൈരാ​ഗ്യമൊന്നും ഉണ്ടായിരുന്നില്ലെന്നും വിവരം പുറത്തറിയുമെന്നതിനാലാണ് അവരെയും കൊലപ്പെടുത്തിയതെന്നും അഫാൻ പറഞ്ഞു.

ചിട്ടി പൊളിഞ്ഞപ്പോൾ

വീട് വിൽക്കാൻ പറഞ്ഞു

അഫാന്റെ മാതാവ് ഷെമി നടത്തിയിരുന്ന ചിട്ടി പൊളിഞ്ഞതോടെ വീടും സ്ഥലവും വിറ്റ് കടങ്ങൾ തീർക്കാൻ ലത്തീഫ് ഉപദേശിച്ചിരുന്നു.ആർഭാടം ജീവിതമാണ് കടങ്ങൾ പെരുകാൻ കാരണമെന്നും ഷെമിയോടും അഫാനോടും ലത്തീഫ് പറഞ്ഞിരുന്നു. ലത്തീഫിന് 80,000 രൂപയോളം ഷെമി കടം നൽകാനുണ്ടായിരുന്നു. ഈ പണം മദ്യാദയ്ക്ക് തിരിച്ച് നൽകണമെന്നും ലത്തീഫ് ഇടയ്ക്കിടയ്ക്ക് പറയുമായിരുന്നെന്ന് അഫാൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL