കിളിമാനൂർ: വേനൽ കടുക്കുകയും നോമ്പുകാലം തുടങ്ങുകയും ചെയ്തതോടെ ഇപ്പോൾ ചെറുനാരങ്ങയാണ് സ്റ്റാർ. കിലോയ്ക്ക് 40 മുതൽ 60 രൂപയായിരുന്ന വില ഇപ്പോൾ 140ൽ എത്തിനിൽക്കുന്നു. ചില്ലറ വ്യാപാരകേന്ദ്രത്തിൽ 180ഉം ആകും. തൂക്കമനുസരിച്ച് ഒരെണ്ണത്തിന് 8-10 രൂപ നൽകണം. നാരങ്ങാവെള്ളത്തിന് 15 മുതൽ 20 രീപവരെ ഇടാക്കുന്നുണ്ട്. ചൂട് കൂടുന്ന സാഹചര്യത്തിൽ വീണ്ടും വില ഉയരാനാണ് സാദ്ധ്യത. ഇതോടെ നാരങ്ങ അച്ചാറിനും വിലകൂടും. പാലക്കാട്,തൃശൂർ, ഇടുക്കി,പത്തനംതിട്ട ജില്ലകളിലാണ് ചെറുനാരങ്ങ കൃഷിയുള്ളത്. കാലാവസ്ഥാവ്യതിയാനം കാരണം വിളവ് ഗണ്യമായി കുറഞ്ഞതാണ് വില ഉയരാൻ കാരണം. കർണാടക, തമിഴ്നാട് എന്നിവടങ്ങളിൽ നിന്നുള്ള നാരങ്ങയാണ് സംസ്ഥാനത്തെ മാർക്കറ്റുകളിൽ ഇപ്പോൾ കൂടുതലായി എത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |