SignIn
Kerala Kaumudi Online
Friday, 23 October 2026 10.46 AM IST

വജ്രജൂബിലി ശ്രേഷ്ഠ പുരസ്കാര വിതരണം

കുളത്തൂർ: തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് വജ്രജൂബിലി ശ്രേഷ്ഠ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ്.ജെ.നെറ്റോ,അഡ്വ.വി.കെ.പ്രശാന്ത് എം.എൽ.എ,ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ,കവി പ്രൊഫ.വി.മധുസൂദനൻ നായർ,സാമൂഹിക പ്രവർത്തകൻ ഡോ.ബേബി സാം സാമുവൽ,സാഹിത്യ നിരൂപകൻ പ്രൊഫ.എ.എം.ഉണ്ണികൃഷ്ണൻ എന്നിവരാണ് പുരസ്കാരങ്ങൾക്ക് അർഹരായത്. സാമൂഹിക സാംസ്കാരിക രംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്.15,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം നാളെ വജ്രജൂബിലി സമാപന സമ്മേളനത്തിൽ വച്ച് ഗോവ ഗവർണർ അഡ്വ.പി.എസ്. ശ്രീധരൻപിള്ള കൈമാറുമെന്ന് കോളേജ് മാനേജർ ഫാ.എസ്.ജെ.സണ്ണി ജോസ്,പ്രിൻസിപ്പൽ ഡോ.നിഷാറാണി,പി.ടി.എ പ്രസിഡന്റ് സുനിൽ ജോൺ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL