തിരുവനന്തപുരം: മൂന്ന് ഇഷ്ടിക ഉപയോഗിച്ച് അടുപ്പ്. അതിലേക്ക് പകുതി ജലം നിറച്ച മൺകലം.അതിനു മുന്നിലായി തുമ്പിലയിൽ അവലും മലരും പഴവും ശർക്കരയും വച്ച് പടുക്ക. ചെറുവിളക്ക് അല്ലെങ്കിൽ മൺചെരാത്. സമയം രാവിലെ 10. പൊങ്കാലക്കലത്തിന് മുന്നിലെ വിളക്കുകളിൽ ദീപം തെളിഞ്ഞു.ശേഷം മൊബൈൽ ഫോണിലെ ക്യാമറ ഓൺ. രണ്ട് ക്ലിക്കുകളിലൊന്ന് സെൽഫി. ഇൻസ്റ്റയിലും വാട്സ്ആപ്പിലെ സ്റ്റാറ്റസായും അത് മാറുന്നു- പൊങ്കാല വൈബ്!
പൊങ്കാലയ്ക്കെത്തിയ ന്യൂജെൻ പെൺകുട്ടികളിൽ പലരും ആദ്യമായാണ് ചൂട്ടും കൊതുമ്പും കൊണ്ട് അടുപ്പ് കത്തിക്കുന്നത്. ചുറ്റിലും അടുപ്പുകൾ പുകഞ്ഞ് കത്തിയപ്പോൾ കണ്ണുകൾ നീറി. ഒരു പുകച്ചിൽ. പുതിയൊരു അനുഭവം. തലയിൽ വെള്ളത്തോർത്തു കെട്ടിക്കൊണ്ടു നിന്ന് പിന്നെയും ഒരു സെൽഫി കൂടി. അവിടെക്കൊണ്ടും തീർന്നില്ല, കൂടെ വന്ന അനുജനോട് നേരത്തെ ചട്ടം കെട്ടിയതനുസരിച്ച് മൊബൈൽ കൊടുക്കുന്നു. അവൻ എല്ലാ ആങ്കിളിലും വീഡിയോ എടുക്കുന്നു. പൊങ്കാല തിളച്ചു തുടങ്ങുമ്പോൾ തവി അമ്മയെ ഏൽപ്പിച്ച് മാറി നിന്ന് വീഡിയോ എഡിറ്റ് ചെയ്ത്, ''പൊങ്കാല പൊങ്കാല..."" എന്ന ഗാനം കൂടി ചേർത്ത് റീൽസ് റെഡി!
സമൂഹമാദ്ധ്യമങ്ങളിലൂടെ കൂട്ടായവരിൽ നിരവധിപേർ ഇന്നലെ ആറ്റുകാലിൽ ഒത്തുകൂടി പൊങ്കാലയിട്ടു.പൊങ്കാല നിമിഷങ്ങളെ ഇങ്ങനെയും പെൺകുട്ടികൾ ആഘോഷമാക്കി. പൊങ്കാല തയാറായാൽ പിന്നെ ഭക്ഷണം കഴിക്കാനുള്ള നിരയിലേക്ക് ഇടംപിടിക്കലാണ് പ്രധാന പണി.വെജ് ബിരിയാണി,ഊണ് വിത്ത് പായാസം ഒക്കെ റെഡിയാണ്. ചുമ്മാ കറങ്ങി നടന്നാൽ കുടിക്കാൻ നാരങ്ങാ വെള്ളം,കടിക്കാൻ തണ്ണിമത്തൻ.എല്ലാം ഫ്രീ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |