SignIn
Kerala Kaumudi Online
Friday, 23 October 2026 2.23 PM IST

കയറ്റിറക്ക് കൂലിത്തർക്കം:പരസ്പരം മർദ്ദന പരാതിയുമായി തൊഴിലാളികളും ജീവനക്കാരും

ശംഖുംമുഖം: കയറ്റിറക്ക് തൊഴിലാളികൾ മർദ്ദിച്ചുവെന്ന് സപ്ലൈകോ ജീവനക്കാരും, ജീവനക്കാർ മർദ്ദിച്ചുവെന്ന് തൊഴിലാളികളും പരാതിയുമായെത്തിയതോടെ വലിയതുറ സപ്ലൈകോ ഗോഡൗണിന്റെ പ്രവർത്തനം അനിശ്ചിതാവസ്ഥയിൽ. സംഭവത്തിൽ പ്രതിഷേധിച്ച് താലൂക്കിലെ സപ്ലൈകോ ഔട്ട്‌‌ലെറ്റുകൾ അനിശ്ചിതകാലത്തേക്ക് അടച്ചിട്ട് പ്രതിഷേധിക്കാനൊരുങ്ങുകയാണ് ജീവനക്കാരുടെ സംയുക്ത ട്രേഡ് യൂണിയൻ. മർദ്ദനത്തിന് നേതൃത്വം നൽകിയ ഡിപ്പോ അസിസ്റ്റന്റ് മനേജരെ മാറ്റുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ടുപോകാൻ തൊഴിലാളികളും തീരുമാനിച്ചു.തൊഴിലാളികളുടെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് ഡിപ്പോയ്ക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തും.

ഇക്കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് 2ഓടെയായിരുന്നു സംഭവങ്ങളുടെ തുടക്കം.പോത്തൻകോട് സൂപ്പർമാർക്കറ്റിലെ ബ്രാഞ്ചിലേക്കെടുത്ത സാധനങ്ങളിൽ കേടായവ തിരിച്ച് ഏൽപ്പിക്കാൻ ബ്രാഞ്ച് മാനേജർ വിഷ്‌ണു, വള്ളക്കടവിലെ സിവിൽസപ്ലൈസ് ഗോഡൗണിൽ കൊണ്ടുവന്നു.

ഇത് ഇറക്കുന്നതിനുള്ള കൂലിയെച്ചൊല്ലി തൊഴിലാളികളുമായി തർക്കമുണ്ടായി.തുടർന്ന് അഞ്ചുതൊഴിലാളികൾ ചേർന്ന് വിഷ്ണുവിനെ മർദ്ദിച്ചു. ഇതുതടയാൻ ചെന്ന ഡിപ്പോ അസിസ്റ്റന്റ് മാനേജർ ബിജുവിനും ജീവനക്കാരൻ സന്തോഷിനും മർദ്ദനമേറ്റുവെന്നാണ് ജീവനക്കാർ വലിയതുറ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. പിന്നീട് ജീവനക്കാർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.മന്ത്രി ജി.ആർ.അനിൽ ആശുപത്രിയിലെത്തി ഇവരെ സന്ദർശിച്ചു.


എന്നാൽ വിഷ്‌ണുവുമായി കൂലിയെ സംബന്ധിച്ച് സംസാരിക്കുന്നതിനിടെ പ്രകോപനമില്ലാതെ ഡിപ്പോ അസിസ്റ്റന്റ് മാനേജർ, തൊഴിലാളിയായ നാസറിനെ മർദ്ദിക്കുകയായിരുന്നുവെന്നാണ് തൊഴിലാളികൾ പറയുന്നത്.തൊഴിലാളികളും മറ്റുജീവനക്കാരം ചേർന്നാണ് ഇരുവിഭാഗങ്ങളെയും പിടിച്ചുമാറ്റിയത്. തൊഴിലാളിയെ മർദ്ദിച്ച സംഭവത്തിൽ തൊഴിലാളി യൂണിയനുകൾ സംയുക്തമായി കഴിഞ്ഞ ദിവസം തന്ന വലിയതുറ പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL