SignIn
Kerala Kaumudi Online
Friday, 23 October 2026 2.21 PM IST

ഷീല സണ്ണിയെ കുടുക്കിയ കേസ്, കുടുംബാംഗങ്ങളെ ഉൾപ്പെടെ ചോദ്യം ചെയ്ത് പൊലീസ്

തൃശൂർ: ഷീല സണ്ണിയുടെ ബാഗിൽ വ്യാജ എസ്.എൽ.ഡി സ്റ്റാമ്പ് വച്ച് കുടുക്കിയ കേസിൽ ഏഴോളം പേരെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. ചാലക്കുടിയിൽ ഡിവൈ.എസ്.പി വി.കെ.രാജുവിന്റെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിൽ ഷീലയുടെ മരുമകൻ,മകന്റെ ഭാര്യ,അവരുടെ മാതാപിതാക്കൾ തുടങ്ങിയവരെയാണ് ചോദ്യം ചെയ്തത്. ഷീലയുടെ മകൻ സംഗീതിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചെങ്കിലും അസൗകര്യത്തെ തുടർന്ന് മറ്റൊരു ദിവസത്തേക്ക് മാറ്റി. എൽ.എസ്.ഡി സ്റ്റാമ്പ് ഷീലയുടെ ബാഗിൽ വച്ചുവെന്ന് ആരോപണം ഉയർത്തിയ സംഗീതിന്റെ ഭാര്യാസഹോദരി ലിവിയ വിദേശത്താണ്. ഇവരെയും ചോദ്യം ചെയ്യും.
കേസിലെ മുഖ്യപ്രതിയും വിവരം എക്‌സൈസിനെ അറിയിച്ചയാളുമായ നാരായണദാസ് ഒളിവിലാണ്. ഷീലയുമായും ലിവിയയുമായും ബന്ധപ്പെട്ടവരെയെല്ലാം ഇതിനകം ചോദ്യം ചെയ്യലിന് വിധേയമാക്കി. സംഭവത്തിൽ നേരിട്ട് പങ്കാളികളായ ലിവിയയെയും നാരായണദാസിനെയും ചോദ്യം ചെയ്യുകയാണ് പ്രതിസന്ധി.

2023 ഫെബ്രുവരി 27ന് നടന്ന സംഭവത്തിന് ശേഷം 72 ദിവസമാണ് ഷീല ജയിൽവാസം അനുഭവിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL