വർക്കല: സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്രവികസനവും സുരക്ഷയും ലക്ഷ്യമിട്ട് അയിരൂർ എം.ജി.എം മോഡൽ സ്കൂളിൽ സാമൂഹ്യ സുരക്ഷാധിഷ്ഠിത പരിപാടിയായ ജ്വാല ഇലകമൺ പഞ്ചായത്ത് പ്രസിഡന്റ് ആർ.സൂര്യ ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികളുടെ സുരക്ഷ, ജീവിതശൈലികൾ എന്നീ വിഷയങ്ങളിൽ സൈക്കോളജിസ്റ്റ് ആതിര ബോധവത്കരണ ക്ലാസെടുത്തു. സ്കൂൾ ട്രസ്റ്റ് സെക്രട്ടറി ഡോ.പി.കെ.സുകുമാരൻ,പ്രിൻസിപ്പൽ ഡോ.എസ്.പൂജ,വൈസ് പ്രിൻസിപ്പൽ മഞ്ജു ദിവാകരൻ,അജിത് കുമാർ,ലുബൈന,അനുഷ ശേഖർ,പൂജ.വി.നായർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |