
കിളിമാനൂർ:പോങ്ങനാട് ചിന്ത്രനല്ലൂർ ഏലായിൽ കൊയ്ത്ത് ഉത്സവം ആഘോഷമാക്കി പോങ്ങനാട് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ.നഗരൂർ ഗ്രാമപഞ്ചായത്തിലെ വലിയ പാടശേഖരങ്ങളിൽ ഒന്നായ ചിന്ത്രനല്ലൂരിലാണ് കൃഷിയും കൃഷി രീതികളും കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കൊയ്ത്തുത്സവത്തിന് വിദ്യാർത്ഥികളെ എത്തിച്ചത്.നവംബറിൽ മണികണ്ഠൻ എന്ന കർഷകന്റെ പാടശേഖരങ്ങളിൽ ഞാറു നടീൽ നടന്നപ്പോൾ കുട്ടികൾക്കായി ഒരു വയലിൽ 'നമ്മളും പാടത്തേക്ക്' എന്ന പേരിൽ ഞാറ് നടീൽ സംഘടിപ്പിച്ചിരുന്നു.അതേ പാടത്താണ് കുട്ടികൾ ഇപ്പോൾ കൊയ്ത്തിനിറങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |