വെമ്പായം: മാണിക്കൽ പഞ്ചായത്തിലെ സിദ്ധ ഡിസ്പെൻസറിയുടെയും വർമ്മ തെറാപ്പി യൂണിറ്റിന്റെയും പ്രവർത്തനോദ്ഘാടനം ഇന്ന് വൈകിട്ട് 3ന് മന്ത്രി ജി.ആർ.അനിൽ നിർവഹിക്കും.പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ അദ്ധ്യക്ഷത വഹിക്കും.വൈസ് പ്രസിഡന്റ് എസ്.ലേഖാകുമാരി സ്വാഗതം പറയും.നാഷണൽ ആയുഷ് മിഷൻ ഡയറക്ടർ ഡോ.സജിത് ബാബു പദ്ധതി വിശദീകരിക്കും.അടൂർ പ്രകാശ് എം.പി,എ.എ.റഹിം എം.പി,കോലിയക്കോട് എൻ.കൃഷ്ണൻനായർ,ഗുരുരത്നം ജ്ഞാനതപസി എന്നിവർ വിശിഷ്ഠാതിഥികളാവും.ഭാരതീയ ചികിത്സാവകുപ്പ് ഡയറക്ടർ ഡോ.കെ.എസ്.പ്രിയ,ഡോ.സജി പി.നായർ,ഡോ.അജിത തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |