SignIn
Kerala Kaumudi Online
Friday, 23 October 2026 9.54 AM IST

കേരളകൗമുദി വാർത്ത തണലായി,​ഉദ്യോഗസ്ഥർ തട്ടിത്തെറിപ്പിച്ച വീട് വീട്ടമ്മയ്ക്ക് തിരികെ ലഭിച്ചു

kerala-kaumudi

തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ വീഴ്ചയിൽ വീടെന്ന സ്വപ്നം അന്യമായ തിരുവനന്തപുരം കല്ലറയിലെ വീട്ടമ്മ മനിലയ്ക്ക് ആശ്വാസം. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ (പി.എം.എ.വൈ) ഉൾപ്പെട്ടെങ്കിലും സഹായം ലഭിക്കാതിരുന്നത് ഉദ്യോഗസ്ഥ അലംഭാവമാണെന്ന് വ്യക്തമായതോടെ പണം അനുവദിക്കാൻ സർക്കാർ പ്രത്യേക അനുമതി നൽകി ഉത്തരവായി.

ബ്ലോക്ക് പഞ്ചായത്തിന്റെ പി.എം.എ.വൈ ബാങ്ക് അക്കൗണ്ടിൽ പലിശയിനത്തിലെ തുകയിൽ നിന്ന് നാലു ലക്ഷം രൂപ നൽകും. ഇതിനായി മന്ത്രി എം.ബി.രാജേഷ് അദ്ധ്യക്ഷനായ സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റിയാണ് അനുകൂല തീരുമാനമെടുത്തത്. പിന്നാലെ ബ്ലോക്ക് പഞ്ചായത്ത് അധികൃതർ മനിലയുമായി കരാർ ഒപ്പിടാനുള്ള നടപടി തുടങ്ങി. കരാർ ഒപ്പിട്ടാലുടൻ ഘട്ടംഘട്ടമായി പണം അനുവദിക്കും.

സഹോദരങ്ങളുടെ വീട്ടിൽ ഭർത്താവിനും മക്കൾക്കുമൊപ്പം കഴിയുന്ന കല്ലറ ചെറുവാളത്തെ മനില 13വർഷമായി വീടിനായുള്ള പരിശ്രമത്തിലായിരുന്നു. കല്ലറ ഗ്രാമപഞ്ചായത്തിലെ 2022-23ലെ പി.എം.എ.വൈ ഗുണഭോക്തൃ ലിസ്റ്റിലാണ് ഉൾപ്പെട്ടിരുന്നത്. എന്നാൽ ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം അന്തിമ ലിസ്റ്റിലെ പിഴകിനെ തുടർന്ന് അപേക്ഷ നിരസിക്കുകയായിരുന്നു.

മനിലയുടെ ദുരിതം ചൂട്ടിക്കാട്ടി ഒക്ടോബർ 7ന് കേരളകൗമുദി വാർത്ത നൽകിയിരുന്നു. ഉദ്യോഗസ്ഥവീഴ്ച കണ്ടെത്തിയ പി.എം.എ.വൈ ഓംബുഡ്സ്മാൻ എൽ.സാം ഫ്രാങ്ക്ളിൻ തെറ്റുതിരുത്താൻ ഉത്തരവിട്ടെങ്കിലും അതും പൂഴ്ത്തി. വീഴ്ചവരുത്തിയവരെ സംരക്ഷിക്കാനുള്ള നീക്കവും കേരളകൗമുദി റിപ്പോർട്ട് ചെയ്തതോടെയാണ് 20മാസത്തോളം നീണ്ട നടപടികൾ ഫലം കാണുന്നത്. ഇപ്പോഴും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL