വെഞ്ഞാറമൂട്: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ അവസാനഘട്ട തെളിവെടുപ്പിനായി പ്രതി അഫാനെ ഇന്ന് വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയേക്കും. അഫാന്റെ സഹോദരൻ അഫ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെ കൊലപ്പെടുത്തിയ കേസിലും മാതാവ് ഷെമിയ ആക്രമിച്ച് പരിക്കേല്പിച്ച കേസിലുമാണ് ഇനി തെളിവെടുപ്പ് നടത്തുന്നത്. പാങ്ങോട്, എസ്.എൻ.പുരം എന്നിവിടങ്ങളിൽ നടത്തിയ 3 കൊലപാതകങ്ങളുടെ തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു. അഫാൻ ഇപ്പോൾ ജയിലിൽ തുടരുകയാണ്. അഫാനെ കസ്റ്റഡിയിൽ ലഭിക്കുന്നതിനു വേണ്ടി ഇന്നലെ വെഞ്ഞാറമൂട് എസ്.എച്ച്.ഒ ആർ.പി.അനൂപ് കൃഷ്ണ നെടുമങ്ങാട് കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു.കോടതി ഇന്ന് അപേക്ഷ പരിഗണിച്ച് പ്രതിയെ പൊലീസ് കസ്റ്റഡിയിലേക്ക് വിട്ടു നൽകുമെന്നാണ് അധികൃതർ നൽകുന്ന വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |