SignIn
Kerala Kaumudi Online
Friday, 23 October 2026 9.09 AM IST

അന്താരാഷ്ട്ര കുറ്റവാളിയുടെ അറസ്റ്റ് പൊലീസ് എത്തിയപ്പോൾ പണം നൽകി രക്ഷപ്പെടാൻ ശ്രമിച്ചു

READ ENGLISH VERSION

തിരുവനന്തപുരം: കോടികളുടെ ക്രിപ്‌റ്റോ കറൻസി ഇടപാടിൽ ഇന്റർപോൾ തെരയുന്ന ലിത്വാനിയൻ സ്വദേശി അലക്‌സേജ് ബസിക്കോവ് പിടിയിലാകും മുമ്പ് പൊലീസിന് പണം നീട്ടി രക്ഷപ്പെടാനും ശ്രമിച്ചു. ടൂറിസം സി.പി.ഒ ജോജിൻ രാജാണ് വിദേശത്തേക്ക് രക്ഷപ്പെടാൻ തയ്യാറായ പ്രതിയെ ആദ്യം കണ്ടെത്തിയത്. തുടർന്ന് ജോജിൻ രാജ് എസ്.എച്ച്.ഒ വി. ദിപിനെ വിവരമറിയിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇയാൾ അഞ്ച് വർഷമായി കേരളത്തിൽ എത്താറുണ്ടെന്ന് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി അജീത ബീഗം പറഞ്ഞു. ബേസിക്കോവിനെക്കുറിച്ച് മാർച്ച് ഒമ്പതിനാണ് സി.ബി.ഐയിൽ നിന്ന് ക്രൈം എ.ഡി.ജി.പിക്ക് വിവരം ലഭിച്ചത്. വർക്കല പൊലീസിന് പ്രതിയെ പിടികൂടാനായത് വലിയ നേട്ടമാണെന്നും അജിത ബീഗം പറഞ്ഞു.

ഒരു വർഷത്തേക്ക് അഞ്ച് ലക്ഷം രൂപ നൽകിയാണ് ഹോം സ്റ്റേ വാടകക്ക് എടുത്തത്. ഫോണിലൂടെ ആശയവിനിമയം നടത്തി ഒരു വർഷത്തേക്കുള്ള വാടക ബാങ്ക് അക്കൗണ്ട് വഴി കൈമാറുകയാണ് പതിവ്. ഇത്തവണ ഭാര്യയും രണ്ട് പെൺമക്കളുമായാണ് വർക്കലയിലെത്തിയത്. പിടിയിലാകുന്നതിന്റെ തലേദിവസമാണ് കുടുംബാംഗങ്ങൾ ലിത്വാനിയയിലേക്ക് മടങ്ങിയത്. സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള അലക്‌സേജിന്റെ അടുത്ത ദിവസം സി.ബി.ഐക്ക് കൈമാറും.
റൂറൽ എസ്.പി കെ.ആർ. സുദർശന്റെ മേൽനോട്ടത്തിൽ വർക്കല ഡിവൈ.എസ്.പി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് പ്രതിയെ പിടികൂടിയത്. എസ്.എച്ച്.ഒ വി. ദിപിൻ, സി.പി.ഒമാരായ രാകേഷ് ആർ. നായർ, ജോജിൻ രാജ്, ഡി. സുജിത് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL