
തിരുവനന്തപുരം:ആറ്റുകാൽ പൊങ്കാലയ്ക്ക് മുന്നോടിയായി നടത്തിയ ലഹരി വേട്ടയിൽ തമ്പാനൂർ പൊലീസ് കഞ്ചാവ് ചില്ലറ വിൽപ്പന നടത്തുന്ന ആൾക്കാരെ മൂന്ന് വിവിധ കേസുകളിലായി അറസ്റ്റ് ചെയ്തു.
തമ്പാനൂരിലും പരിസരത്തും കറങ്ങിനടന്ന് കഞ്ചാവ് ചില്ലറ വിൽപ്പന നടത്തുന്ന അമ്പൂരി നെടുമ്പാറ റോഡരികത്തു പുത്തൻവീട്ടിൽ സത്യനെ 23.80 ഗ്രാം കഞ്ചാവുമായിട്ടാണ് പിടികൂടിയത്. ഒഡിഷയിൽ പോയി കഞ്ചാവ് കൊണ്ടുവരുന്നു എന്നാണ് ഇയാൾ പൊലീസിനോടു പറഞ്ഞത്. മറ്റൊരു കേസിൽ തിരുമല തൊട്ടാവാടിവിള ടി.സി .18/448ൽ അനന്തുനവിനെയും,നേമം പള്ളിച്ചൽ രവി നിവാസിൽ ജെമിനി എന്ന ശ്യാമിനെയുമാണ് പൊലീസ് പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |