SignIn
Kerala Kaumudi Online
Friday, 23 October 2026 5.54 AM IST

പരാതികൾക്ക് പരിഹാരമാകുന്നു,​ കിളിമാനൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ യാർഡ് നിർമ്മാണോദ്ഘാടനം

hi

കിളിമാനൂർ: കിളിമാനൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് ശാപമോക്ഷം. കിളിമാനൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ യാർഡിന്റെ നവീകരണ പ്രവൃത്തികൾ ആരംഭിച്ചു. നിർമ്മാണോദ്ഘാടനം ഒ.എസ്.അംബിക എം.എൽ.എ നിർവഹിച്ചതിനൊപ്പം എം.എൽ.എ ഫണ്ടിൽ നിന്ന് തുക വിനിയോഗിച്ച് ഡിപ്പോയിൽ നിർമ്മിക്കുന്ന ടോയ്ലെറ്റ് കോംപ്ലക്സ് നിർമ്മാണോദ്ഘാടനവും നടന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് എൻജിനിയറിംഗ് വിഭാഗത്തിനാണ് നിർമ്മാണച്ചുമതല. കിളിമാനൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ ദുരവസ്ഥയെക്കുറിച്ച് കേരള കൗമുദി ഇക്കഴിഞ്ഞ 9ന് പരാധീനതകൾ നിറഞ്ഞൊരു കെ.എസ്.ആർ.ടി.സി ഡിപ്പോ എന്ന തലക്കെട്ടിൽ വാർത്ത നൽകിയിരുന്നു. ഇതേത്തുടർന്ന് ഒ.എസ്.അംബിക എം.എൽ.എ അടിയന്തരമായി ഇടപെടുകയായിരുന്നു. തകർന്നടിഞ്ഞ യാർഡ് കാരണം ഡിപ്പോയിലേക്കുള്ള ദീർഘദൂര ബസുകളുടെ പ്രവേശനം നിറുത്തിവച്ചിരിക്കുകയും ബസ് റോഡിൽ നിറുത്തിയാണ് ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്തിരുന്നത്.പൊള്ളുന്ന വെയിലിൽ റോഡിൽ നിന്നും വേണം ബസ് കയറുവാൻ. യാർഡ് തകർന്നതിനാൽ ബസുകളുടെ ടയർ,പ്ലേറ്റ്,മറ്റ് സ്പെയർപാർട്സുകൾ എന്നിവ അടിക്കടി നശിക്കാൻ തുടങ്ങിയതും യാർഡ് തകർന്ന ഡിപ്പോയിൽ ബസുകൾ കയറുമ്പോൾ നടുവൊടിക്കും വിധമുള്ള യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരാതിയായി ഉയർന്നതോടെയുമാണ് കേരള കൗമുദി വാർത്ത നൽകിയത്. യാർഡ് നവീകരിക്കാൻ ഫണ്ടുകൾ അനുവദിച്ചതായും ലക്ഷങ്ങളുടെ വികസനം ദാ വരുന്നുവെന്നുമൊക്കെ ബോർഡുകൾ ഇടയ്ക്കിടെ ഉയരുമെങ്കിലും ഓരോ ദിവസവും കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയായിരുന്നു ഇവിടെ. എന്നാലിപ്പോൾ നവീകരണ പ്രവർത്തനം ആരംഭിക്കുന്നതോടെ യാത്രക്കാരുടെ നീണ്ട കാലത്തെ ആവശ്യമാണ് യഥാർത്ഥ്യമാകുന്നത്.

സർവീസുകളിലും മാറ്റം വരണം

വെഞ്ഞാറമൂട്,ചടയമംഗലം ഡിപ്പോകൾ ആരംഭിച്ചപ്പോൾ ഇവിടെനിന്ന് ഏതാനും ബസ് കെെമാറിയിരുന്നു. എന്നിട്ടും നൂറിന് മുകളിൽ ബസ് ഉണ്ടായിരുന്നത് ഇന്ന് 52 എണ്ണമായി കുറഞ്ഞു. മികച്ച നിലയിൽ കളക്ഷൻ ഉണ്ടായിരുന്ന ചെയിൻ സർവീസുകളെല്ലാം നിറുത്തി. മുൻപ് രാത്രികാലങ്ങളിൽ കിളിമാനൂരിലെത്തിയാൽ 10മണി വരെ ഗ്രാമപ്രദേശങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി സർവീസ് ഉറപ്പായിരുന്നു. എന്നാൽ ഇന്ന് വണ്ടി വിളിച്ച് വീട്ടിൽ പോകേണ്ട സാഹചര്യമാണ്. പഴയ സർവിസുകളെല്ലാം തിരികെ കൊണ്ടുവരണമെന്ന ആവശ്യം ശക്തമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL