തിരുവനന്തപുരം: നിർമൽ കൃഷ്ണ ചിട്ടി തട്ടിപ്പ് കേസ് സി.ബി.ഐ അന്വേഷിക്കും.പാറശാല കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ചിട്ടിസ്ഥാപനം ആറായിരത്തിലേറെ നിക്ഷേപകരിൽ നിന്നായി അറുനൂറ് കോടിയിലേറെ രൂപ തട്ടിയെന്നാണ് കേസ്.തമിഴ്നാട്ടിലും കേരളത്തിലുമാണ് തട്ടിപ്പ് നടത്തിയത്.കേരളത്തിൽ പണം നഷ്ടപ്പെട്ടവർ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിലാണ് സി.ബി.ഐ അന്വേഷണത്തിന് തീരുമാനം.തമിഴ്നാട് ക്രൈംബ്രാഞ്ചാണ് കേസ് പ്രധാനമായും അന്വേഷിക്കുന്നത്.കോടതി നിർദ്ദേശപ്രകാരം മ്യൂസിയം പൊലീസും കേസെടുത്തിരുന്നു.ഈ കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി.തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബാങ്ക് ഉടമ കെ.നിർമലൻ മധുരയിലെ പ്രത്യേക കോടതിയിൽ കീഴടങ്ങിയിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചിന്റെ നിർദേശപ്രകാരം നിർമ്മൽ കൃഷ്ണ തട്ടിപ്പ് കേസിലെ പ്രതികളുടെ തമിഴ്നാട്ടിലെ വസ്തുവകകൾ കണ്ടുകെട്ടിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |