SignIn
Kerala Kaumudi Online
Friday, 23 October 2026 2.13 AM IST

മദ്യ ലഹരിയിൽ മകൻ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി

കിളിമാനൂർ: മദ്യ ലഹരിയിൽ പീഡിപ്പിക്കാൻ മകൻ ശ്രമിച്ചതായി മാതാവിന്റെ പരാതി. പള്ളിക്കൽ പകൽക്കുറി ആശാൻവിള സ്വദേശിക്കെതിരെ കേസെടുത്തു. വീട്ടിൽ ആരും ഇല്ലാത്ത സമയത്താണ് മദ്യ ലഹരിയിൽ 85 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പരിക്കേറ്റ മാതാവിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.ഈ സമയം പ്രതിയുടെ സഹോദരന്റെ മകൾ വീട്ടിൽ എത്തിയതോടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതിക്ക് വീണു പരിക്കേറ്റു. തുടർന്ന് പള്ളിക്കൽ പൊലീസിൽ അറിയിക്കുകയും കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.വീഴ്ചയിൽ പരിക്കേറ്റ പ്രതിയേയും പൊലീസ് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാസങ്ങൾക്ക് മുമ്പ് സ്ട്രോക്ക് വന്ന് മാതാവിന് സംസാരശേഷി ഭാഗികമായി നഷ്ടപ്പെട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL