
ചിറയിൻകീഴ്: പടനിലം ഗവൺമെന്റ് എൽ.പി സ്കൂൾ വാർഷികാഘോഷവും പഠനോത്സവവും ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് ആർ.സരിത ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.എസ് രാജൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്ണു ഭക്തൻ സമ്മാനദാനവും ആറ്റിങ്ങൽ എ.ഇ.ഒ പി.സജി സചിത്ര പുസ്തക പ്രകാശനവും നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.മോഹനൻ, ആറ്റിങ്ങൽ ബി.പി.സി എസ്.വിനു, ആറ്റിങ്ങൽ എ.ഇ.ഒ സീനിയർ സൂപ്രണ്ട് കെ.ദിനേശ്, മുൻ ഹെഡ്മിസ്ട്രസ് എസ്.സുനി തുടങ്ങിയവർ പങ്കെടുത്തു. ഹെഡ്മാസ്റ്റർ രജീഷ് സി.എൽ സ്വാഗതവും അദ്ധ്യാപിക ബിജി.എ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |