
വർക്കല: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വിവിധ ആവശ്യങ്ങളുന്നയിച്ച് വർക്കല നഗരസഭാ കാര്യാലയത്തിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു.മൈതാനത്ത് നിന്നാരംഭിച്ച പ്രതിഷേധ മാർച്ചിൽ നൂറ്കണക്കിന് വ്യാപാരികൾ അണിനിരന്നു.തുടർന്ന് നടന്ന ധർണ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി ബി.ജോഷി ബാസു ഉദ്ഘാടനം ചെയ്തു.വർക്കല മണ്ഡലം പ്രസിഡന്റ് എസ്.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ഭാരവാഹികളായ ബി. മുഹമ്മദ് റാഫി,ബി.അനിൽകുമാർ,എസ്.കമറുദ്ദീൻ,വർക്കല ടൗൺ യൂണിറ്റ് പ്രസിഡന്റ് കെ.രാജേന്ദ്രൻ നായർ,നിയോജകമണ്ഡലം ഭാരവാഹികളായ കെ.അനിൽകുമാർ,ഫിറോസ് ഖാൻ.എ, യൂണിറ്റ് പ്രസിഡന്റുമാരായ പുത്തൂരം നിസുമുദ്ദീൻ,ചന്ദ്രബാബു,സീലിസാബു,പ്രദീപ്, ദിലീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |