
വാമനപുരം:എസ്.എൻ.ഡി.പി യോഗം കുമാരനാശാൻ സ്മാരക വാമനപുരം യൂണിയൻ വാഴ് വേലിക്കോണം ശാഖയിൽ പ്രവർത്തിക്കുന്ന ഗുരുസ്മൃതി വനിതാ സ്വയം സഹായ സംഘത്തിനുള്ള മൈക്രോ ഫിനാൻസ് ലോൺ തുകയായ 20 ലക്ഷം രൂപ യൂണിയൻ ചെയർമാൻ രാജേന്ദ്രൻ സിതാര വിതരണം ചെയ്തു. യൂണിയൻ കൺവീനർ എസ്.ആർ. രജികുമാർ മുഖ്യപ്രഭാഷണം നടത്തി.യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ രാജേന്ദ്രൻ മൈലക്കുഴി,ചന്തു വെള്ളുമണ്ണടി, കുഴിവിള ശാഖാ പ്രസിഡന്റ് സുനിൽ കുമാർ, ശാഖാ സെക്രട്ടറി വിജയൻ,ഗുരുസ്മൃതി സ്വയം സഹായ സംഘം കൺവീനർ ഗീത,ജോയിന്റ് കൺവീനർ സൗമ്യ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |