
വെഞ്ഞാറമൂട്: കല്ലറ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ലഹരി ഉപയോഗിച്ച യുവാക്കൾ നടത്തിയ പരാക്രമത്തിൽ ഞെട്ടൽ മാറാതെ ഡോ.ഹേമ. ഇറങ്ങി ഓടിയില്ലായിരുന്നെങ്കിൽ ഞാനും മറ്റൊരു വന്ദന ദാസ് ആയേനെ എന്ന് ഡോക്ടർ ഹേമ പറഞ്ഞു. ഡോക്ടറെയും യുവാക്കൾ ആക്രമിക്കാൻ ശ്രമിച്ചിരുന്നു.
ആക്രമണം നടത്തിയ രണ്ടുപേരും മദ്യപിച്ചിരുന്നു. കത്രികയുമായി കുത്താൻ ഓടിച്ച സമയം റോഡിലേക്ക് ഇറങ്ങിയോടുകയായിരുന്നുവെന്ന് ഡോ.ഹേമ പറഞ്ഞു. നിയമനടപടിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നും ഇവർ വ്യക്തമാക്കി. കല്ലറ പറട്ടയിലെ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു ആക്രമണം. തലയ്ക്ക് മുറിവേറ്റ നിലയിലായിരുന്നു യുവാക്കൾ ആരോഗ്യ കേന്ദ്രത്തിലെത്തിയത്. തുടർന്ന് ആശുപത്രി ജീവനക്കാർക്കു നേരെ ലഹരിയിലായിരുന്ന ഇരുവരും കത്തി വീശുകയായിരുന്നു. ഇതോടെ ജീവനക്കാർ ഇറങ്ങിയോടുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |