ആറ്റിങ്ങൽ: ആറ്റിങ്ങൽ പോയിന്റ് മുക്കിൽ വഴി ചോദിച്ച് എത്തിയവർ സ്ത്രീക്ക് നേരെ മുളകുപൊടിയെറിഞ്ഞ് ആക്രമിക്കാൻ ശ്രമം. കടയിൽ പോയി തിരികെ വീട്ടിലേക്ക് റോഡിന് വശത്തുകൂടി നടന്നുപോയ ആറ്റിങ്ങൽ പോയിന്റ്മുക്ക് അനിഴത്തിൽ മോളി (54)യുടെ മുഖത്താണ് മുളകുപൊടി എറിഞ്ഞത്. കാറിലെത്തിയ യുവതിയും യുവാവും കാർ നിർത്തി മോളിയോട് വഴി ചോദിക്കുന്നതിനിടെ കണ്ണിൽ മുളക് പൊടി എറിയുകയായിരുന്നു. ഉടനെ തന്നെ മോളി പിന്നോട്ട് മാറി. ഇതിനിടെ അക്രമികൾ കാറോടിച്ച് പോയി. മാല പൊട്ടിക്കാനുള്ള ശ്രമമാണെന്നാണ് വിലയിരുത്തൽ.ആറ്റിങ്ങൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |