SignIn
Kerala Kaumudi Online
Friday, 23 October 2026 1.05 PM IST

സ്കൂളിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച 18കാരൻ ഹെഡ്മാസ്റ്ററെ മർദ്ദിച്ചു

വർക്കല: സ്കൂളിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച 18കാരൻ സ്കൂൾ ഹെഡ്‌മാസ്റ്ററെ മർദ്ദിച്ചതായി പരാതി. ഇലകമൺ ഹരിഹരപുരം സെന്റ് തോമസ് യു.പി സ്കൂളിലെ ഹെഡ്മാസ്റ്റർ ജെ.അൻസലാം ഹിലാരിക്കാണ് മർദ്ദനമേറ്റത്. ഇന്നലെ വൈകിട്ട് 4ഓടെയാണ് സംഭവം. സ്കൂൾ വാഹനത്തിലിരുന്ന വിദ്യാർത്ഥികളുടെ പക്കൽനിന്ന് ബാഗുകൾ ബലം പ്രയോഗിച്ച് പിടിച്ചുവാങ്ങാൻ യുവാവ് ശ്രമിച്ചു. ഇത് തടയാൻവന്ന അൻസലാമിനെ ഇയാൾ ആക്രമിക്കുകയും സ്കൂളിന്റെ വാതിലും ജനലും ചവിട്ടി തകർക്കാൻ ശ്രമിക്കുകയും സമീപത്തുണ്ടായിരുന്ന കാറിന്റെ ഡോർ ഗ്ലാസ് ഇടിച്ചു പൊട്ടിക്കുകയും ചെയ്തു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ യുവാവിനെ പിടികൂടി അയിരൂർ പൊലീസിൽ ഏല്പിച്ചു. തലയ്ക്കും നെഞ്ചിനും മർദ്ദനമേറ്റ അൻസലാം ഹിലാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവ് ലഹരിക്കടിമയാണെന്ന് നാട്ടുകാർ ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL