SignIn
Kerala Kaumudi Online
Friday, 23 October 2026 1.08 AM IST

റോഡരിക് കവർന്ന് മരത്തടികൾ, ഭീതിയോടെ യാത്രക്കാർ

anappade

മലയിൻകീഴ്: ഗ്രാമവഴികളിൽ തടസം സൃഷ്ടിച്ച് വില്പനയ്ക്ക് അടുക്കിയിട്ടിരിക്കുന്ന കൂറ്റൻ മരങ്ങൾ അപകട
ക്കെണിയാകുന്നു. മലയിൻകീഴ്,മാറനല്ലൂർ,വിളപ്പിൽ,വിളവൂർക്കൽ പഞ്ചായത്ത് പ്രദേശങ്ങളിലെ പ്രധാന റോഡുകൾ കൈയേറിയാണ് മരത്തടികൾ കൂട്ടിയിട്ടിരിക്കുന്നത്. തേക്ക്,ഈട്ടി,പ്ലാവ് എന്നിവയുടെ വില്പനയും നടക്കുന്നുണ്ട്. വഴിയാത്രക്കാർക്ക് ബുദ്ധിമുട്ടാകും വിധമാണ് സ്വകാര്യവ്യക്തികളുടെ മരക്കച്ചവടം.

നന്നേ വീതി കുറഞ്ഞ പഞ്ചായത്ത് റോഡിൽ വാഹനങ്ങൾക്ക് കടന്നുപോകാനാകാത്തവിധം മരത്തടികൾ തടസമാകുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. അണപ്പാട്, പലോട്ടുവിള,കരിപ്പൂര്,തച്ചോട്ടുകാവ്, മൂങ്ങോട്,മേപ്പൂക്കട,അന്തിയൂർക്കോണം തുടങ്ങിയ മലയിൻകീഴ് പഞ്ചായത്ത് പ്രദേശത്തും വിളവൂർക്കൽ,മലയം,നാലാംകല്ല്, പൊറ്റയിൽ,വിഴവൂർ,പിടാരം,ചൂഴാറ്റുകോട്ട, വേങ്കൂർ തുടങ്ങിയ വിളവൂർക്കൽ പഞ്ചായത്ത് പ്രദേശത്തും വില്പനയ്ക്കായുള്ള മരത്തടികൾ ശേഖരിച്ച് വച്ചിട്ടുള്ളതിനാൽ വഴിയാത്ര തടസമാകുകയാണ്.

അല്പമൊരു അശ്രദ്ധ, അപകടം കൂടെ

മലയിൻകീഴ്-പാപ്പനംകോട് റോഡിൽ പ്രധാന ജംഗ്ഷനുകളിലും ഇത്തരത്തിൽ വില്പനയ്ക്കുള്ള മരത്തടികളുണ്ട്. സ്കൂട്ടർ,കാർ യാത്രക്കാർ എതിരെ വരുന്ന വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ ചെറിയൊരു അശ്രദ്ധ മതി അപകടത്തിലാകാൻ. ഇത്തരത്തിൽ നിത്യേന നിരവധി അപകടങ്ങൾ നടക്കുന്നുണ്ട്.

കൈയേറ്റം വ്യാപകം

പ്രധാന പാതയോരം കൈയേറിയും തടിക്കച്ചവടം തകൃതിയാണ്. പഞ്ചായത്തുകളിലെ വിവിധയിടങ്ങളിൽ നടപ്പാത കൈയേറിയും പുറംപോക്ക് കൈയേറിയും തടിക്കച്ചവടം തകൃതിയെന്നാണ് നാട്ടുകാരും പറയുന്നത്.വിദ്യാർത്ഥികളുൾപ്പെടെ കാൽനടയായി പോകുന്ന റോഡ് സൈഡിലെ നടപ്പാത അടച്ചാണ് മരത്തടികൾ വില്പനയ്ക്കായി പ്രദർശിപ്പിക്കുന്നത്.മരത്തടികൾ മാസങ്ങളോളമാണ് റോഡരികിൽ കിടക്കുന്നത്.

ആവശ്യം ശക്തം
വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ പേയാട്,പള്ളിമുക്ക്,മുളയറ,ചെറുകോട്, പുളിയറക്കോണം,കാവിൻപുറം, വെള്ളൈക്കടവ്,പടവൻകോട്,ഇ.എം.എസ്.അക്കാഡമി റോഡിലും,മലപ്പനംകോട് തുടങ്ങിയ സ്ഥലങ്ങളിലും മരത്തടികൾ വില്പനയ്ക്ക് പ്രദർശിപ്പിക്കുന്നുണ്ട്. അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, MALAYINKIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL