ആറ്റിങ്ങൽ: ആലംകോട് ഗവ.എൽ.പി.എസ് പൊതുഇട പഠനോത്സവം സംഘടിപ്പിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ നാസിം അദ്ധ്യക്ഷത വഹിച്ചു.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ സുധീർ നഗരസഭയുടെ ഈ വർഷത്തെ ഹരിതവിദ്യാലയ പുരസ്കാരം സ്കൂളിന് സമ്മാനിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നജാം, ക്ലസ്റ്റർ കോ ഓർഡിനേറ്റർ മായ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് റീജാ സത്യന്റെ നേതൃത്വത്തിലുള്ള ടീച്ചേഴ്സ് ടീം പ്രോഗ്രാമിന് നേതൃത്വം കൊടുത്തു. സ്റ്റാഫ് സെക്രട്ടറി ഷംന ടീച്ചർ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |