ആറ്റിങ്ങൽ: വലിയകുന്ന് മനോമോഹനവിലാസം വാർഡിന്റെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി കുടുംബ സംഗമം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.
ഡോ.വി.എസ്.അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. 70 വയസ് കഴിഞ്ഞ മുതിർന്ന കോൺഗ്രസ് നേതാക്കളെയും മികച്ച വിദ്യാർത്ഥി പ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു. നോവലിസ്റ്റും സാഹിത്യകാരനുമായ പി.അനിൽ കുമാർ, കവയിത്രിയും കഥാപ്രസംഗികയുമായ എസ്. അനിതകുമാരി എന്നിവരെ ആദരിച്ചു.
വീടുപണി പൂർത്തിയാക്കാൻ കഴിയാത്ത അവനവഞ്ചേരി ഗ്രാമത്തിലെ നിർദ്ധന കുടുംബത്തിന് 15,000 രൂപയുടെ ധനസഹായവും ചടങ്ങിൽ എം.പി വിതരണം ചെയ്തു. ജി.എസ്.ടി.യു സംസ്ഥാന മുൻ പ്രസിഡന്റ് ജെ.ശശി,മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദീപാ അനിൽ,എൻ.എസ്.യൂ നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ എൻ.എൻ.നഫ്രിൻ,എ.അംബിരാജ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ജയചന്ദ്രൻ നായർ,എസ്.ശ്രീരംഗൻ,എ.എം.താഹ,എ.ഗോപി, എ.ച്ച്.ബഷീർ,ആലകോട് സഫീർ,പാണന്റമുക്ക് സലിം എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |