ആറ്റിങ്ങൽ: വെളിച്ചെണ്ണ വില കുതിച്ചുയരുന്നു. നാടൻ തേങ്ങ വില നൂറിലേക്ക്. വില അടിക്കടി കൂടുന്നതോടെ കറികളിലെ തേങ്ങയുടെയും, എണ്ണയുടെയും അളവ് കുറയ്ക്കുകയാണ് വീട്ടമ്മമാർ.
തേങ്ങയുടെ ഉത്പാദത്തിലെ കുറവാണ് അടിക്കടി വില കൂടുന്നതിന് കാരണമെന്ന് വിദ്ഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. തമിഴ്നാട്ടിൽ നിന്നുള്ള തേങ്ങയുടെ വിലയും 75ൽ എത്തിയിരിക്കുകയാണ്. വേനൽച്ചൂടിൽ തമിഴ്നാട്ടിൽ നിന്ന് വില്പനയ്ക്ക് എത്തിക്കുന്നതിൽ തേങ്ങ പകുതിയും പാഴാകുന്നതായും പരാതിയുണ്ട്. ഇതിനിടയിൽ നാടൻ തേങ്ങയുടെ വ്യാജനും തമിഴ്നാട്ടിൽ നിന്നെത്തുന്നതായി പരാതിയുമുണ്ട്. മഴ കുറയുകയും ചൂട് തുടർന്നാൽ തേങ്ങാ വില ഇനിയും കൂടുമെന്ന് വിലയിരുത്തൽ.
നിലവിലെ വില (കിലോയ്ക്ക്)
വെളിച്ചെണ്ണ - 280 - 300 രൂപ
തേങ്ങ - 75 - 95 രൂപ വരെ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |