SignIn
Kerala Kaumudi Online
Friday, 23 October 2026 3.13 PM IST

ആനറയിലെ വീട്ടമ്മയുടെ കൊലപാതകം: പ്രതിയെ രണ്ടുദിവസത്തിനകം കസ്റ്റഡിയിൽ വാങ്ങും

തിരുവനന്തപുരം:ആനയറ കിംസ് ആശുപത്രിക്കു സമീപം ഈറോഡ് ഹൗസിൽ എസ്.ഷീല(58) കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ ഭർത്താവ് കെ.വിധുവിനെ(64) രണ്ട് ദിവസത്തിനുള്ളിൽ കസ്റ്റഡിയിൽ വാങ്ങും.കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും വേണ്ടിയാണിത്.വീട്ടിലെത്തിച്ച് തെളിവെടുക്കും. ജില്ലാ ജയിലിൽ റിമാൻഡിലാണ് പ്രതി.പ്രതിയുടെ ഫോണടക്കം പിടിച്ചെടുത്തിട്ടുണ്ട്.ഇതിന്റെ വിവരങ്ങൾ ലഭിക്കാൻ സൈബർ സെല്ലിനും കൈമാറിയിട്ടുണ്ട്.

ഷീല കട്ടിലിൽനിന്നു തറയിൽ തലയിടിച്ചു വീണന്നാണ് വിധു എല്ലാവരോടും പറഞ്ഞിരുന്നത്.

മറ്റൊരു സ്ത്രീയുമായി അടുപ്പം ഉണ്ടെന്നുംരോഗിയായ ഭാര്യ തടസ്സമായതിനാലാണ് കൊലപ്പെടുത്തിയതെന്നും വിധു കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. 2024 സെപ്തംബർ 26ന് ആയിരുന്നു സംഭവം. ഭാര്യ ഏറെനാളായി ചികിത്സയിലാണെന്നും ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചതെന്നതുകൂടി പരിഗണിച്ച്‌പോസ്റ്റ്‌മോർട്ടം ഒഴിവാക്കണമെന്നും വിധു ആവശ്യപ്പെട്ടിരുന്നു. അമ്മയുടെ മരണത്തിൽ മക്കളിൽ ചിലർ ബന്ധുക്കളോട് സംശയം പ്രകടിപ്പിച്ചെങ്കിലും തക്കതായ തെളിവുകൾ ഇല്ലാത്തതിനാൽ പരാതി നൽകിയില്ല.

പിന്നീട്‌പോസ്റ്റ്‌മോർട്ടത്തിലാണ് മരണത്തിൽ സംശയം ഉയർന്നത്. തെളിവുകൾ ലഭ്യമായതിനൊടുവിൽ കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടോടെ പ്രതിയെ പിടികൂടിയത്. കഴക്കൂട്ടം സൈബർസിറ്റി അസി.കമ്മിഷണർ ജെ.കെ.ദിനിൽ, മെഡിക്കൽകോളേജ് എസ്എച്ച്ഒ ബി.എം.ഷാഫി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL