ഉഴമലയ്ക്കൽ:ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെയും അംഗങ്ങളുടെ വീടുകളിൽ സമ്പൂർണ ജൈവ അജൈവ മാലിന്യ സംസ്കരണം നടപ്പിലാക്കി സമ്പൂർണ ഹരിതഅയൽക്കൂട്ട പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ലളിത നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ശേഖരൻ അദ്ധ്യക്ഷത വഹിച്ചു.കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ എസ്. എസ്.രാഖി, ക്ഷേമകാരിയായ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒസ്സൻകുഞ്ഞ്,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സജീന കാസിം,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഒ.എസ്.ലത, മെമ്പർമാരായ സിന്ധു,മഞ്ജു,ശാലിനി,അഖിൽ,സനുജ, കലമോൾ, രാജി, പഞ്ചായത്ത് സെക്രട്ടറി സന്തോഷ് കുമാർ,പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എസ്.സനൽകുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |