
പാലോട്: തൊണ്ണൂറ് കിലോയിലേറെ ചന്ദന തടിയുമായി രണ്ട് പേർ പിടിയിലായ കേസിൽ, ചന്ദനം കടത്താനുപയോഗിച്ച കാറും പാലോട് വനം വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഇടവ റെയിൽവേ ലൈനിന് സമീപം ആളൊഴിഞ്ഞ വീട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു കാർ. പത്ത് ലക്ഷത്തിലധികം വിലവരുന്ന ചന്ദനത്തടികൾ ഇരുപത് ചാക്കുകളിലായാണ് സൂക്ഷിച്ചിരുന്നത്. ഇത് തൊണ്ണൂറ്കിലോയോളം തൂക്കമുണ്ട്. പ്രധാന പ്രതി പാലക്കാട് നെല്ലായ മുഹമ്മദലി ഉപയോഗിച്ച കാറാണ് ഇത്. വർക്കല മേലേ വെട്ടൂർ കല്ലുവിള വീട്ടിൽ വിഷ്ണു വാണ് രണ്ടാം പ്രതി. ഇയാളുടെ സഹായത്തോടെയാണ് മുഹമ്മദലി ചന്ദനക്കടത്ത് നടത്തിയിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പാലോട് റേഞ്ച് ഓഫീസർ സുധീഷ് കുമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |