ശംഖുംമുഖം: നിരോധിച്ച ഇ-സിഗരറ്രുകൾ വില്പന നടത്തിയ രണ്ടുപേർ പിടിയിൽ. ബീമാപള്ളി സ്വദേശികളായ അക്ബർ(25)മുഹമ്മദ് നിയാസ്(26) എന്നിവരാണ് പൂന്തുറ പൊലീസിന്റെ പിടിയിലായത്. ബീമാപള്ളിയിൽ ഇവർ നടത്തുന്ന സ്ഥാപനത്തിന്റെ മറവിൽ വിവിധ ബ്രാൻഡുകളിൽപ്പെട്ട നിരോധിത ഇ -സിഗരറ്റുകളും ഇതിലേക്ക് ഉപയോഗിക്കുന്ന ലിക്വിഡുകളും വില്പന നടത്തുന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിൽ സ്ഥാപനത്തിൽനിന്നും അഞ്ചുലക്ഷത്തിലേറെ രൂപ വിലവരുന്ന സിഗരറ്റുകളും ലിക്വിഡുകളും പിടിച്ചെടുത്തു. കേസ് രജിസ്റ്റർ ചെയ്തു. ഇ -സിഗരറ്റിൽ ഉപയോഗിക്കുന്ന ലിക്വിഡിലെ ഘടകങ്ങൾ ശ്വാസകോശത്തകരാറിന് കരാണമാകുന്നമെന്ന് കണ്ടെതിനെത്തുടർന്നാണ് ഇ -സിഗരറ്റുകൾ രാജ്യത്ത് നിരോധിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |